കുടിവെള്ള ടാങ്ക് ഇടയ്‌ക്കിടെ പരിശോധിക്കണം, ഇല്ലെങ്കിൽ അവസ്ഥ ഇതാകും; തിരുവനന്തപുരത്ത വീട്ടിൽ സംഭവിച്ചത്, വീഡിയോ

Friday 28 November 2025 4:28 PM IST

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. ഇതിനോട് ചേർന്നുള്ള ഒരു വീട്ടിലാണ് സ്നേക്ക് മാസ്റ്റർ വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ശക്തമായ മഴ കഴിഞ്ഞ് നോക്കിയപ്പോഴാണ് വീടിന് സമീപം പാമ്പിനെ കണ്ടത്. ഉടൻതന്നെ തിരുമേനി വാവയെ വിളിക്കുകയായിരുന്നു. വീടിന് മുന്നിൽ തറ കുഴിച്ച് ടാങ്ക് വച്ചിരിക്കുന്നു അതിന് മുകളിലായി സ്ലാബ് ഇട്ടിട്ടുണ്ട്. അതിനുള്ളിലേക്കാണ് പാമ്പ് കയറിയത്.

സ്ഥലത്തെത്തിയ വാവാ സുരേഷ് സ്ലാബ് മാറ്റിയതും പാമ്പിനെ കണ്ടു. ഒന്നല്ല അപകടകാരികളായ രണ്ട് അണലികൾ. അവിടെ നിന്നവരെല്ലാം ഭയന്നു. വളരെയേറെ സൂക്ഷിക്കേണ്ട പാമ്പാണ്. ഇതിനിടയിൽ സ്ലാബിന്റെ കുറച്ച് നീങ്ങിയിരുന്ന അടപ്പ് മാറ്റിയതും അതിനകത്തും അണലി. കാണുക കോരിച്ചൊരിയുന്ന മഴയത്ത് മൂന്ന് അണലികളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.