അദ്വൈതാശ്രമത്തിന് നോട്ടീസ്: സെക്രട്ടറിയോട് വിശദീകരണം തേടിയെന്ന് ചെയർമാൻ
Saturday 29 November 2025 1:46 AM IST
ആലുവ: അനധികൃത പരസ്യബോർഡുകൾ സ്ഥാപിച്ചെന്നാരോപിച്ച് ആലുവ അദ്വൈതാശ്രമത്തിന് നഗരസഭാ നോട്ടീസ് നൽകിയ സംഭവത്തിൽ സെക്രട്ടറിയിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയതായി ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. റിപ്പോർട്ട് ലഭ്യമാക്കുന്നതുവരെ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് നടപടിയെന്നും ചെയർമാൻ അറിയിച്ചു.