അവന്തികയുടെ അതീജീവന കവിത
Friday 28 November 2025 7:21 PM IST
ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാ രചനയിൽ വിഷയം കിട്ടിയപ്പോൾ തേവര ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടുക്കാരി അവന്തിക പ്രമോദ് രണ്ടാമതൊന്ന് ആലോചിച്ചില്ല. പലസ്തീൻ... അതായിരുന്നു മനസിൽ. ഗാസയിലെ ബോംബാക്രമണങ്ങളെ അതിജീവിക്കേണ്ടി വരുന്ന ജനതയെക്കുറിച്ച് യമരഥം വരുന്നതുമായി ബന്ധിപ്പിച്ച് എഴുതി. ഒടുവിൽ ഒരു ജനതയൊന്നാകെ ആ ദുരന്തത്തെ അതിജീവിക്കുന്നതും യമരഥം മടങ്ങുന്നതും കണ്ട് അവസാനിച്ച കവിതയ്ക്ക് അർഹിച്ചതുപോലെ ഒന്നാം സ്ഥാനവും. അവന്തികയ്ക്ക് പൂർണപിന്തുണയുമായി അച്ഛൻ ടി.എം.പ്രമോദും, അമ്മ അനുവും കൂടെയുണ്ട്.