'സ്ത്രീയും പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യത്തിന് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരനായി'

Friday 28 November 2025 8:52 PM IST

തിരുവനന്തപുരം; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഇരയായ യുവതിയെ പഴിചാരിയും രാഹുലിനെ പിന്തുണച്ചും മോഡലും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രിൽന രാജ്. യുവതിയെ പിന്തുണച്ച സി.പി.എം സൈബർ പോരാളികളെയും പ്രിൽന രൂക്ഷമായി വിമർശിച്ചു.

കേസ് കൊടുത്തപ്പോൾ വിവാഹിതയാണെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. ഭർത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാൾ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്ത്രീയുടെ ഗർഭകഥയിലേക്ക് കടന്ന് ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. അധപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോന്നുന്നുവെന്നും പ്രിൽന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇതിൽ കൂടി നിങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള് ഭർത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്നങ്ങൾക്കും നമ്മുടെ സർക്കാർ കൂടെ തന്നെ നിൽക്കും എന്നാണോ? പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യത്തിന് പിന്നീട് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി. ഈ ഗർഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാൾക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല പ്രിൽന പറഞ്ഞു.

അങ്ങനെ എങ്കിൽ നിങ്ങളുടെ പാർട്ടിയിലെ പലരേയും നിങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പാർട്ടിയിലെ ചിലർ പീഡിപ്പിച്ച സ്ത്രീകൾക്കെതിരെ നിങ്ങൾ നിലപാട് എടുക്കാത്തത് എന്തായിരുന്നു. അതും സ്ത്രീകൾ തന്നെയല്ലേ. അതിന്റ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയ പരമായ കപട ധാർമികത ആണ് ഇതെന്ന് വ്യക്തം. അയാളെ, രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തിൽ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാൻ നിങ്ങൾ മുന്നോട്ട് വരണം. അല്ലെങ്കിൽ നിങ്ങൾ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അർത്ഥമാണ് ഉള്ളതെന്നും പ്രിൽന ചോദിക്കുന്നു.