ഡിറ്റ്വാ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും മഴ
Saturday 29 November 2025 12:00 AM IST
തിരുവനന്തപുരം: ലങ്കൻ തീരത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിന്ന് കാറ്റ് വടക്കോട്ട് നീങ്ങി നാളെ രാവിലെയോടെ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തെത്തും. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.