1.37 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ
തിരുവനന്തപുരം:തദ്ദേശ വോട്ടെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഡിസംബർ മൂന്ന് മുതൽ വോട്ടിംഗ് യന്ത്രത്തിലേക്ക് മാറ്റും.അതിന് ശേഷം ഇത് സ്ട്രോംഗ് റൂമിൽ ഭദ്രമായി സൂക്ഷിക്കും.വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്ന് അതത് പോളിംഗ് ഓഫീസർമാർക്ക് വിതരണം ചെയ്യും.ആകെ 1,37,862 വോട്ടിംഗ് യന്ത്രങ്ങളും ഇത് നിയന്ത്രിക്കാൻ 50,607 കൺട്രോൾ യൂണിറ്റുകളുമാണുള്ളത്.
.ഗ്രാമപ്രദേശങ്ങളിൽ ഒരു കൺട്രോൾ യൂണിറ്റിൽ ബ്ളോക്ക്,ജില്ലാ,ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കായി ഓരോ വോട്ടിംഗ് യന്ത്രങ്ങൾ ചേർത്തു വയ്ക്കും. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രമാണിത്..നഗര മേഖലയിൽ ഒരു കൺട്രോൾ യൂണിറ്റും വോട്ടിംഗ് യന്ത്രവും.ഒരു വോട്ടിംഗ് യന്ത്രത്തിൽ 15 സ്ഥാനാർത്ഥികളെ വരെ കയറ്റാം.കൂടുതൽ പേരുണ്ടെങ്കിൽ രണ്ടാമത്തെ യന്ത്രം വേണം.തിരുവനന്തപുരത്ത് 11858, കൊല്ലത്ത് 11040,പത്തനംതിട്ടയിൽ 6184,ആലപ്പുഴ 9206, കോട്ടയം 9514,ഇടുക്കി 6467,എറണാകുളം 11658,തൃശ്ശൂർ 13085, പാലക്കാട് 12393,മലപ്പുറം 16172,കോഴിക്കോട് 11020,വയനാട് 3663,കണ്ണൂർ 9674,കാസർകോട് 5928 എന്നിവനെയാണ് വോട്ടിംഗ് യന്ത്രം വിതരണം ചെയ്യുക.