താമരയ്ക്ക് പാരയായി റോസാപ്പൂ:ആശങ്കയിൽ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം:നഗരസഭ പുഷ്പം പോലെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് പാരയായി റോസാപ്പൂ.ബി.ജെ.പി സ്ഥാനാർത്ഥികളുടെ അപരൻമാർക്ക് ലഭിച്ച ചിഹ്നം റോസാപ്പൂവാണ്.ഓരോ വോട്ടും നിർണായകമായ തിരഞ്ഞെടുപ്പിൽ താമരയോട് സാമ്യമുള്ള റോസാപ്പൂ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി നേത്യത്വം.കോർപറേഷനിലെ 10 വാർഡുകളിൽ ഈ പ്രശ്നമുണ്ട്.ഉള്ളൂർ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെയും അപരന്റെയും പേര് എസ്.അനിൽകുമാർ.ബി.ജെ.പി സ്ഥാനാർത്ഥിക്കു താമരയും അപരന് റോസാപ്പൂവും ലഭിച്ചു.ആശയക്കുഴപ്പം മാറ്റാൻ ബി.ജെ.പി സ്ഥാനാർത്ഥി പേരിനൊപ്പം 'കുട്ടപ്പൻ" എന്നു കൂടി ചേർത്തു.
അപരസ്ഥാനാർത്ഥികൾക്ക് റോസാപ്പൂ ചിഹ്നമുള്ള ഉള്ള മറ്റ് വാർഡുകൾ:ഗൗരീശപട്ടം-എം.രാധികാ റാണി,അപര- ആർ.ബി രാധിക,മെഡിക്കൽ കോളജ് - ദിവ്യ എസ്.പ്രദീപ്, അപര- വി ദിവ്യ, വഞ്ചിയൂർ- എസ്. സുരേന്ദ്രൻ നായർ, അപരൻ- സുരേന്ദ്രൻ നായർ, കടകംപള്ളി- ജയ രാജീവ്, അപര- ജയകുമാരി, കഴക്കൂട്ടം- കഴക്കൂട്ടം അനിൽ, അപരൻ- അനിൽകുമാർ, കാട്ടായിക്കോണം - രേഷ്മ രാജ്, അപര- രേഷ്മ ബി സജീവ്, സൈനിക സ്‌കൂൾ - വി. സുദേവൻ നായർ, അപരൻ- സുദേവൻ, ചെമ്പഴന്തി- അഞ്ജു ബാലൻ, അപര- ജെ.ആർ അഞ്ജു രാജ് കാര്യവട്ടം- എസ്.എസ് സന്ധ്യ റാണി,അപര-എസ്.സന്ധ്യ.