ടി.കെ.കിഷോർ കുമാർ ഐ.സി.എ.ഇ വൈസ് ചെയർപേഴ്‌സൺ
Saturday 29 November 2025 12:05 AM IST
തിരുവനന്തപുരം: സഹകരണപ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസിന്റെ കാർഷിക-പാരിസ്ഥിതിക കാര്യങ്ങൾക്കുള്ള ഏഷ്യാ-പസഫിക് കമ്മിറ്റിയുടെ(ഐ.സി.എ.ഇ) വൈസ് ചെയർപേഴ്‌സണായി ടി.കെ.കിഷോർ കുമാറിനെ തിരഞ്ഞെടുത്തു.ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ ലേബർ കോപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(എൻ.എൽ.സി.എഫ്) ഡയറക്‌ടറാണ്. ഈ ചുമതലയിലെത്തുന്ന ആദ്യ മലയാളിയും ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് പ്രൊജക്ട് കോർഡിനേറ്ററും യു.എൽ സൈബർപാർക്കിന്റെ സി.ഒ.ഒയുമാണ് . സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാനം ഉയർത്തുക, കാർഷിക സഹകരണ സംഘങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏഷ്യ-പസഫിക് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസിന്റെ പ്രാദേശിക സമിതിയാണ് ഐ.സി.എ.ഇ.