ട്രെയിനുകൾ വൈകി

Saturday 29 November 2025 12:08 AM IST

തിരുവനന്തപുരം: കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്നലെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രാത്രി ഒൻപതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.

ഏറനാട് എക്സ്പ്രസ്, ഗുരുവായൂർ-എറണാകുളം പാസഞ്ചർ, തിരുവനന്തപുരം-ഇൻഡോർ, എറണാകുളം ബംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു,

കന്യാകുമാരി കത്രാ ഹിമസാഗർ എക്സ്‌‌പ്രസ്, കന്യാകുമാരി -പുനലൂർ പാസഞ്ചർ, മുംബയ് -തിരുവനന്തപുരം നേത്രാവതി, കേരള എക്സ്‌‌പ്രസ്, ആലപ്പുഴ -എം.ജി.ആർ ചെന്നൈ എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ്, കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത്, കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എന്നിവയാണ് വൈകിയത്.

എറണാകുളം ജംഗ്ഷൻ- പാലക്കാട് പാസഞ്ചർ റദ്ദാക്കി.