ഇതാണ് മൊഞ്ചത്തിമാർ
Friday 28 November 2025 10:15 PM IST
മണവാട്ടിമാരും തോഴിമാരും അരങ്ങുവാണ നാലാം ദിനം യു.പി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും തണ്ടേക്കാട് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ ഒപ്പനയിൽ ഒന്നാംസ്ഥാനത്തെത്തി. 12-ാം തവണയാണ് തണ്ടേക്കാട് ഹൈസ്‌കൂൾ വിഭാഗത്തിൽ വിജയികളാകുന്നത്. യു.പി വിഭാഗത്തിൽ തുടർച്ചയായ ഏഴാം വർഷമാണ് തണ്ടേക്കാട് വിജയം കൊയ്തത്. ഹയർസെക്കൻഡറി വിഭാഗത്തിൽ നോർത്ത് പറവൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ടീമാണ് വിജയിച്ചത്. എച്ച്.എസ്.എസ് വിഭാഗത്തിൽ 17 ടീമുകൾ രജിസ്റ്റർ ചെയ്തതിൽ എട്ട് ടീമുകൾ പങ്കെടുത്തില്ല. 18 വർഷമായി ഒപ്പനയിൽ വിജയിച്ചിരുന്ന ടീമിനെ തകർത്താണ് അപ്പീലിലൂടെ എത്തിയ ഇവർ വിജയിച്ചത്.