പേരിനൊരു യക്ഷഗാനം

Friday 28 November 2025 10:16 PM IST

പേരിനൊന്ന്, അതായിരുന്നു യക്ഷഗാന മത്സരം. ഒന്നാംസ്ഥാനക്കാരുണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഹൈസ്‌കൂൾ വിഭാഗം യക്ഷഗാനത്തിന് മത്സരിക്കാൻ ജില്ലയിൽ നിന്ന് മത്സരാർത്ഥികളുണ്ടാകില്ല. രണ്ട് ടീം പങ്കെടുക്കേണ്ടിയിരുന്ന മത്സരത്തിൽ മുന്നറിയിപ്പില്ലാതെ മത്സരം മാറ്റിയെന്ന കാരണത്താൽ ഒരു ടീം നേരത്തെ പിന്മാറി.

ഇന്നലെ വേദിയിലെത്തിയ ടീം കലോത്സവ മാന്വൽ പാലിക്കാതെ വന്നതോടെ ഇവർക്ക് ഗ്രേഡ് അനുവദിച്ചതുമില്ല. അതോടെ സംസ്ഥാന കലോത്സവത്തിന് ആളില്ലാതായി. വേദിയിലെത്തിയ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് പിന്നണിക്ക് സി.ഡി ഉപയോഗിച്ചെന്ന കാരണത്താലാണ് ഗ്രേഡ് നൽകാതിരുന്നത്. ചേന്ദമംഗലം കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂളാണ് നേരത്തെ പിന്മാറിയത്.