മാതൃകാ നിയമസഭ സംഘടിപ്പിക്കും

Saturday 29 November 2025 12:26 AM IST

തിരുവനന്തപുരം:കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 4ാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 'മാതൃകാ നിയമസഭ' സംഘടിപ്പിക്കും.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ നിന്നും 2 വിദ്യാർത്ഥികൾക്ക് വീതം പങ്കെടുക്കാം.വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനുമായി www.klibf.niyamasabha.orgസന്ദർശിക്കാം.അവസാന തീയതി ഡിസംബർ 5 .