ശിവഗിരി തീർത്ഥാടനം: സാഹിത്യമത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
ശിവഗിരി:93-മത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായുളള സാഹിത്യമത്സരങ്ങൾ ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.മേഖലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്കുളള സംസ്ഥാനതല ഫൈനൽ മത്സരം ഡിസംബർ 26,27,28 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കും.
അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, ചേർത്തല മുഹമ്മ വിശ്വഗാജിമഠം, ആലുവ അദ്വൈതാശ്രമം, തൃശ്ശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രാഥമികതല മത്സരങ്ങൾ .രാവിലെ 9 മണിക്ക് സാഹിത്യമത്സരങ്ങൾക്ക് തുടക്കമാകും.വിവരങ്ങൾക്ക്: 9447033466.
മഹാപ്രശ്നോത്തരി
ഡിസംബർ 25ന് ശിവഗിരിയിൽ നടക്കുന്ന മഹാപ്രശ്നോത്തരി (ക്വിസ്)മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 15 വരെ തുടരും. ശ്രീനാരായണ ഗുരുദേവ ചരിത്രം,ദർശനം,സന്യസ്ഥ ഗ്രഹസ്ഥ ശിഷ്യന്മാർ,ഗുരുദേവ പ്രസ്ഥാനങ്ങൾ,ഗുരുദേവ കൃതികൾ തുടങ്ങിയവയെ ആസ്പദമാക്കിയാണ് മത്സരം. ഒന്നാം സമ്മാനം 50,000 രൂപ,രണ്ടാം സമ്മാനം 40,000 രൂപ,മൂന്നാം സമ്മാനം 30,000 രൂപ കൂടാതെ 10 പേർക്ക് 10,000 രൂപ പ്രകാരം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമുണ്ട്. എഴുത്തു പരീക്ഷയിലൂടെയാണ് മത്സരം. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പ്രായപരിധിയില്ലാതെ മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ മത്സര ദിവസം തിരിച്ചറിയൽ കാർഡുമായി രജിസ്ട്രേഷൻ കൗണ്ടറിൽ ബന്ധപ്പെടണം.വിവരങ്ങൾക്ക്:9074316042