മുനമ്പം ഭൂസമരം അവസാനിക്കുന്നു

Saturday 29 November 2025 12:46 AM IST

വൈപ്പിൻ: 415 ദിവസമായി മുനമ്പം വേളാങ്കണ്ണി പള്ളിമുറ്റത്ത് നടന്നുവന്ന റിലേ നിരാഹാര സത്യഗ്രഹ ഭൂസമരം അവസാനിക്കുന്നു. ഇന്നലെ രാത്രി ചേർന്ന ഭൂസംരക്ഷണ സമിതിയുടെ കോർ കമ്മിറ്റിയിലാണ് നാളെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച വിവിധ സമുദായ സംഘടനകളുടെ നേതാക്കൾ സമരപ്പന്തലിൽ സംഗമിക്കും. ഈ സംഗമത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന സർക്കാർ പ്രതിനിധികളെ സംഗമത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഭാവി കാര്യങ്ങൾക്ക് ഉറപ്പ് ലഭിക്കുന്നതിനാണ് ഇങ്ങനെയൊരു നീക്കം ഭൂസംരക്ഷണ സമിതി നടത്തുന്നത്.