കപ്പ് സിറ്റിയിൽ 'തുടരും' സ്കൂളായി സിൽവർഹിൽസ്

Saturday 29 November 2025 12:36 AM IST
കോഴിക്കോട് കൊയിലാണ്ടിയിൽ നടക്കുന്ന റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം പൂരക്കളിയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ മേമുണ്ട എച്ച്.എസ്.എസ്

കൊയിലാണ്ടി: കൗമാര കലാകാരന്മാരുടെ സർഗകലാമികവിൻ്റെ സംഗമമായ 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കലയുടെ അഞ്ച് സുന്ദരദിനരാത്രങ്ങൾ കൊയിലാണ്ടിയ്ക്ക് സമ്മാനിച്ചാണ് കൗമാരത്തിന്റെ കലാ മാമാങ്കം അരങ്ങേറിയത്. നഗരത്തിലെ 22 വേദികളിൽ 17 ഉപജില്ലകളിൽ നിന്നായി യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 13,000 ത്തോളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരച്ചു. രചനാമത്സരങ്ങളിൽ മാത്രം 1,300 മത്സരാർത്ഥികൾ പങ്കാളികളായി. വിധികർത്താക്കൾക്കെതിരെയുള്ള പ്രതിഷേധവും സംഘർഷങ്ങളും വേദിയുണർന്നത് മുതൽ അവസാനിച്ചത് വരെയുണ്ടായെങ്കിലും ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കലോത്സവം വിസ്മയപ്പെടുത്തി. എല്ലാ മത്സരങ്ങളിലും നിറഞ്ഞ സദസുകളായിരുന്നു. പ്രത്യേകിച്ച് നാടക മത്സരങ്ങൾ നടന്ന വേദിയിൽ ജില്ലയുടെ പല ഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി.

സിറ്റി മുന്നിൽ

സ്കൂൾ കലോത്സവത്തിലെ കോഴിക്കോട് സിറ്റി ഉപജില്ലയുടെ ആധിപത്യം തുടരും 990 പോയിൻറുകളോടെ സിറ്റി ബഹുദൂരം മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള ചേവായൂരിന് 900 പോയിൻറുകളാണുള്ളത്. തോടന്നൂർ 894 പോയിൻറുമായി മൂന്നാമതും ബാലുശ്ശേരി 881 പോയിൻറോടെ നാലാം സ്ഥാനത്തും ആതിഥേയരായ കൊയിലാണ്ടി 872 പോയിൻറോടെ അഞ്ചാം സ്ഥാനത്തുമെത്തി.

സ്കൂളിൽ സിൽവർ ഹിൽസ്

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം ചൂടി മികച്ച വിദ്യാലയമായി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരട്ട കിരീടം ചൂടി വർഷങ്ങളായുള്ള ജൈത്രയാത്ര തുടരുകയാണ് സിൽവർഹിൽസ്. മത്സരിച്ച 90 ഇനങ്ങളിലും എ ഗ്രേഡ് നേടിയപ്പോൾ മുപ്പതോളം ഇനങ്ങൾ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി. 300 ൽപരം വിദ്യാർത്ഥികളാണ് 90 ഇനങ്ങളിലായി പങ്കെടുത്തത് . സംഘനൃത്തം എച്ച്.എസ്, എച്ച്.എസ്.എസ്, ഇരുള നൃത്തം എച്ച്.എസ്, എച്ച്.എസ്.എസ്, വൃന്ദവാദ്യം എച്ച്.എസ്.എസ്, പരിചമുട്ട് എച്ച്.എസ്.എസ്, സംഘഗാനം എച്ച്.എസ്.എസ്, തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും ഇരുപതിൽ അധികം വ്യക്തിഗത ഇനങ്ങളിലും സംസ്ഥാന തലത്തിലേക്ക് അർഹത നേടി.

യു.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​തോ​ട​ന്നൂ​ർ​ ​ഉ​പ​ജി​ല്ല

യു.​പി.​ ​വി​ഭാ​ഗ​ത്തി​ൽ​ ​തോ​ട​ന്നൂ​ർ​ ​ഉ​പ​ജി​ല്ല​ 177​ ​പോ​യ​ൻ്റു​മാ​യി​ ​ജേ​താ​ക്ക​ളാ​യി.​ 174​ ​വീ​തം​ ​പോ​യ​ൻ്റു​ക​ളു​മാ​യി​ ​ഫ​റോ​ക്ക്,​ചേ​വാ​യൂ​ർ​ ​ഉ​പ​ജി​ല്ല​ക​ൾ​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​നേ​ടി.​ ​സം​സ്കൃ​തോ​ത്സ​വം​ ​ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 95​ ​പോ​യ​ൻ്റു​ക​ളു​മാ​യി​ ​കു​ന്നു​മ്മ​ൽ​ ​ഉ​പ​ജി​ല്ല​യും​ ​യു.​പി.​ ​വി​ഭാ​ഗ​ത്തി​ൽ​ 93​ ​പോ​യ​ൻ്റു​ക​ളു​മാ​യി​ ​പേ​രാ​മ്പ്ര​ ​ഉ​പ​ജി​ല്ല​യും​ ​ജേ​താ​ക്ക​ളാ​യി.​ ​അ​റ​ബി​ ​സാ​ഹി​ത്യോ​ത്സ​വം​ ​ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 95​ ​വീ​തം​ ​പോ​യ​ൻ്റു​ക​ൾ​ ​നേ​ടി​ ​സി​റ്റി,​ ​ഫ​റോ​ക്ക്,​ ​കൊ​ടു​വ​ള്ളി,​ ​തോ​ട​ന്നൂ​ർ,​ ​കു​ന്നു​മ്മ​ൽ​ ​ഉ​പ​ജി​ല്ല​ക​ൾ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ടു.​ ​യു.​പി.​വി​ഭാ​ഗ​ത്തി​ൽ​ 65​ ​പോ​യ​ൻ്റു​ക​ൾ​ ​വീ​തം​ ​നേ​ടി​യ​ ​ഏ​ഴ് ​ഉ​പ​ജി​ല്ല​ക​ൾ​ ​ഒ​ന്നാ​മ​തെ​ത്തി.

സം​സ്കൃ​ത​ത്തി​ൽ​ ​തൃ​മ​ധു​രം നു​ണ​ഞ്ഞ് ​ശി​വ​ഗംഗ

കൊ​യി​ലാ​ണ്ടി​:​ ​സം​സ്കൃ​ത​ത്തി​ൽ​ ​ശി​വ​ഗം​ഗ​ക്ക് ​കി​ട്ടി​യ​ത് ​തൃ​മ​ധു​രം.​ ​സം​സ്കൃ​ത​ ​പ​ദ്യം​ ​ചൊ​ല്ല​ലി​ലും​ ​സം​സ്കൃ​ത​ഗാ​നാ​ലാ​പ​ന​ത്തി​ലും​ ​അ​ഷ്ട​പ​ദി​ക്കും​ ​കൊ​യി​ലാ​ണ്ടി​ ​പ​ന്ത​ലാ​യ​നി​ ​സ്വ​ദേ​ശി​യാ​യ​ ​ശി​വ​ഗം​ഗ​ ​ത​ന്നെ​ ​ഒ​ന്നാ​മ​തെ​ത്തി.​ ​തി​രു​വ​ങ്ങൂ​ർ​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​ത്താം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ശി​വ​ഗം​ഗ​ ​ഇ​ല്ലാ​യ്മ​ക​ളെ​യും​ ​വ​ല്ലാ​യ്മ​ക​ളെ​യും​ ​മ​റി​ക​ട​ന്നാ​ണ് ​മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.​ ​ഓ​ട്ടോ​റി​ക്ഷാ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​അ​ച്ഛ​ൻ​ ​നാ​ഗ​രാ​ജി​ൻ​റെ​യും​ ​കൊ​യി​ലാ​ണ്ടി​ ​ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ ​താ​ത്ക്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​അ​മ്മ​ ​ഷി​ജി​ന​യു​ടെ​യും​ ​തു​ച്ഛ​മാ​യ​ ​വ​രു​മാ​ന​ത്തി​ലാ​ണ് ​പ​ഠ​ന​വും​ ​ക​ലാ​പ​ഠ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സ​ഹോ​ദ​രി​ ​ശി​വാം​ഗി​ ​എ​ൽ.​കെ.​ജി​ക്കാ​രി​യാ​ണ്.​ ​സം​സ്കൃ​ത​ ​ഗാ​നാ​ലാ​പ​ന​ത്തി​ൽ​ ​ശി​വ​ഗം​ഗ​യു​ടെ​ ​സം​ഗീ​ത​ ​ഗു​രു​വാ​യ​ ​പാ​ല​ക്കാ​ട് ​പ്രേം​രാ​ജ് ​മാ​ഷ് ​ചി​ട്ട​പ്പെ​ടു​ത്തി​യ​ ​നീ​ല​യാ​മി​നി​യാ​ണ് ​പാ​ടി​യ​ത്.​ ​അ​ഷ്ട​പ​ദി​ ​പ​ഠി​പ്പി​ച്ച​ത് ​കാ​വും​വ​ട്ടം​ ​വ​രു​ൺ​ ​മാ​ഷും​ ​ഇ​ട​യ്ക്ക​ ​അ​ഭ്യ​സി​പ്പി​ച്ച​ത് ​കാ​ഞ്ഞി​ല​ശ്ശേ​രി​ ​വി​നോ​ദ് ​മാ​രാ​റു​മാ​ണ്.​ ​സം​സ്ക്യ​ത​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ര​ജി​ലേ​ഷ് ​പു​ത്ര​മ​ണ്ണി​ലാ​ണ് ​സം​സ്കൃ​ത​ ​പ​ദ്യം​ ​പ​ഠി​പ്പി​ച്ച​ത്.

ക​ളി​യ​ല്ല,​ ​ത​ല്ലു​മാല

കോ​ഴി​ക്കോ​ട്:​ ​പൂ​ര​ക്ക​ളി​യി​ൽ​ ​മ​ത്സ​ര​ഫ​ല​ത്തി​ൽ​ ​തി​രി​മ​റി​ ​ന​ട​ന്നെ​ന്നാ​രോ​പി​ച്ച് 17​ ​-ാം​വേ​ദി​യി​ൽ​ ​വാ​ക്കേ​റ്റ​വും​ ​ഉ​ന്തും​ ​ത​ള്ളും.​ ​ഹൈ​സ്ക്കൂ​ൾ​ ​വി​ഭാ​ഗം​ ​പൂ​ര​ക്ക​ളി​യി​ൽ​ ​മ​ത്സ​ര​ഫ​ല​ ​പ്ര​ഖ്യാ​പ​ന​ത്തി​നു​ ​മു​ൻ​പ് ​ഫ​ല​മ​ട​ങ്ങി​യ​ ​ക​ട​ലാ​സ് ​സ്റ്റേ​ജി​നു​ള്ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​യെ​ന്നും​ ​ശേ​ഷം​ ​മാ​ർ​ക്കി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു​ ​വാ​ക്കേ​റ്റം.​ ​രാ​മ​നാ​ട്ടു​ക​ര​ ​നി​വേ​ദി​ത​ ​വി​ദ്യാ​പീ​ഠം​ ​സ്ക്കൂ​ളാ​ണ് ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്ക് ​നേ​രെ​ ​ക​യ്യേ​റ്റ​ശ്ര​മ​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​വ​നി​താ​ ​വ​ള​ണ്ടി​യ​ർ​മാ​ർ​ ​ക​ര​വ​ല​യം​ ​തീ​ർ​ത്ത് ​സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ട​യി​ലും​ ​ചി​ല​ർ​ ​വി​ധി​ക​ർ​ത്താ​ക്ക​ളെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​മാ​റ്റി​യ​ത്.​ ​പൂ​ര​ക്ക​ളി​യി​ൽ​ ​വേ​ണ്ട​ ​അ​ട​ക്കം​ ​വെ​ക്ക​ൽ,​ ​ചി​ന്ത് ​എ​ന്നി​വ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​വ​ർ​ ​ക​ളി​ച്ചി​ട്ടി​ല്ലെ​ന്നും​ ​പ​ത്തൊ​ൻ​മ്പ​ത​ര​ ​മി​നി​ട്ട് ​അ​ട​ക്കം​ ​വെ​ച്ചും​ ​ചി​ന്തും​ ​ക​ളി​ച്ച​ ​ത​ങ്ങ​ളെ​ ​മ​ന​പൂ​ർ​വം​ ​ത​ഴ​യു​ക​യാ​യി​രു​ന്നെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​വും​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​ട്ടി​മ​റി​ ​ന​ട​ന്നി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​ജ​ഡ്ജ​സി​ന്റെ​ ​പ​ക്ക​ൽ​നി​ന്നും​ ​മ​ത്സ​ര​ഫ​ലം​ ​ഒ​രു​ ​യു​വ​തി​ ​സ്റ്റേ​ജി​നു​ള്ളി​ലേ​ക്ക് ​വാ​ങ്ങി​ ​കൊ​ണ്ട് ​പോ​കു​ക​യാ​യി​രു​ന്നെ​ന്നും​ ​അ​തി​ന്റെ​ ​വീ​ഡി​യോ​ ​കൈ​വ​ശ​മു​ണ്ടെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​പ​റ​ഞ്ഞു.​ ​മ​ത്സ​ര​ത്തി​ൽ​ ​മേ​മു​ണ്ട​ ​എ​ച്ച്.​എ​സ്.​എ​സ് ​വി​ജ​യി​ക​ളാ​യി.