സൈക്കിൾ റാലി സംഘടിപ്പിച്ചു
മണ്ണാർക്കാട്: എൻ.സി.സി ഡേ സെലിബ്രേഷന്റെ ഭാഗമായി 28 കേരള ബറ്റാലിയൻ കോഴിക്കോട് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ ഹയർ സെക്കൻഡറി സ്കൂളും എൻ.സി.സി സീനിയർ ഡിവിഷൻ ആൻഡ് ജൂനിയർ ഡിവിഷനും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി ഫ്ളാഗ് ഓഫ് ചെയ്യാൻ എത്തിയ 28 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ശ്രീരാമിനെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. നെല്ലിപ്പുഴ സ്‌കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കമാന്റിംഗ് ഓഫിസർ ഫ്ളാഗ് ഓഫ് ചെയ്തു. മണ്ണാർക്കാട് കോടതിപ്പടി വരെയും കോടതിയിൽ നിന്ന് സ്‌കൂൾ വരെയും നീണ്ട സൈക്കിൾ റാലിയിൽ 60 ഓളം കേഡറ്റുകൾ എൻ.സി.സിയുമായി ബന്ധപ്പെട്ട സ്ലോഗനുകൾ പ്രദർശിപ്പിച്ചു. സുബേദർ മേജർ പാലാഷ് ബോസു, പ്രിൻസിപ്പൽ മുഹമ്മദ് കാസിം, പി.ടി.എ വൈസ് പ്രസിഡന്റ് അസ്ലം അച്ചു, മുഹമ്മദ് യാസീൻ അസോസിയേറ്റ് എൻ.സി.സി ഓഫീസർമാരായ ലെഫ്. പി.ഹംസ, തേർഡ് ഓഫീസർ പി.എ.ഷബീർ, കെ.ശിഹാബലി എന്നിവർ സംസാരിച്ചു. തുടർന്ന് എം.എം.ഒ.സി ഹാളിൽ ചേർന്ന എൻ.സി.സി കേഡറ്റുകളുടെ മീറ്റിംഗിൽ സി.ഒ കുട്ടികളുമായി സംവദിച്ചു. ചർച്ചകൾക്ക് സീനിയർ കേഡറ്റുകളായ സെർജന്റ് എഫ്.ഫാസിൽ, പി.കെ.അൽത്താഫ്, എസ്.ശ്രേയ, ആഗ്‌നേയ, റീമ എന്നിവർ പങ്കെടുത്തു. 206 കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.