വിവേകാനന്ദ സ്മൃതി സംഘടിപ്പിച്ചു
Saturday 29 November 2025 1:41 AM IST
ഷൊർണൂർ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ സ്മരണയിൽ ഷൊർണൂർ വിവേകാനന്ദ പഠന കേന്ദ്രം സംഘടിപ്പിച്ച വിവേകാനന്ദ ദർശനം പരിപാടി ആദ്ധ്യാത്മിക പ്രഭാഷകൻ കെഴുക്കൂട്ട് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യത്തിൽ എത്തുന്നതൂ വരെ നിൽക്കരുത്' എന്ന വിവേകാനന്ദന്റെ ഉദ്‌ബോധനം ലോകത്തിനെന്നും മൂല്യവത്താണെന്ന് കെഴുക്കൂട്ട് ഗോപാലകൃഷ്ണൻ പറഞ്ഞു. വിവേകാനന്ദപഠന കേന്ദ്രം ഡയറക്ടർ അഡ്വ. എസ്.പ്രഭാശങ്കർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സി.എൻ.ഭവദാസനുണ്ണി, എഴുത്തുകാരൻ പ്രകാശൻ ചുനങ്ങാട്, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.