പോർച്ചുഗലിന് അണ്ടർ 17 ലോകകപ്പ്
Friday 28 November 2025 11:48 PM IST
ദോഹ: ഫിഫ അണ്ടർ-17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്. ഖത്തറിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൗമാര പറങ്കിക്കൂട്ടം തോൽപ്പിച്ചത്. 32-ാം മിനിട്ടിൽ അനിസിയോ കബ്രാളാണ് പോർച്ചുഗലിന്റെ വിജയഗോളടിച്ചത്. പോർച്ചുഗലിന്റെ ആദ്യ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും യൂറോപ്യൻ ടീമുകൾ നേടി.
ടൂർണമെന്റിലെ കബ്രാളിന്റെ ഏഴാമത്തെ ഗോളായിരുന്നു ഫൈനലിലേത്. എട്ടുഗോളുകൾ നേടിയ ഓസ്ട്രിയയുടെ യോഹാനസ് മോസറാണ് ഗോൾഡൻ ബാൾ നേടിയത്. ലൂസേഴ്സ് ഫൈനലിൽ ഇറ്റലി 4-2ന് ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി.