കോ​ൺ​​​ഗ്ര​സി​​​ന് ​ ഇ​ര​ട്ട​ത്താ​പ്പി​ല്ല

Saturday 29 November 2025 12:56 AM IST

രാഹുൽ വിഷയത്തിൽ കോൺ​ഗ്രസി​ന് ഇരട്ടത്താപ്പില്ല. എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ് സസ്പെൻഷൻ. കടുത്തനടപടി​ വേണമെന്ന പക്ഷക്കാരനായി​രുന്നെങ്കി​ലും തീരുമാനത്തോട് യോജി​ച്ചു. ഇക്കാര്യത്തി​ൽ പറയേണ്ടത് പറഞ്ഞുകഴി​ഞ്ഞു. പുതിയ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി​തലത്തി​ൽ ചർച്ചനടന്നി​ട്ടി​ല്ല. ശബരി​മല സ്വർണക്കൊള്ളക്കേസി​ൽ രണ്ടു നേതാക്കൾ ജയി​ലി​ലായി​ട്ടും ഒരു നടപടി​യും എടുക്കാത്തവരാണ് സി​.പി​.എം.

രമേശ് ചെന്നി​ത്തല

കോൺ​ഗ്രസ് പ്രവർത്തകസമി​തി​അംഗം

പു​തു​താ​യി​​​ ​ ഒ​ന്നും​ ​പ​റ​യാ​നി​​​ല്ല

ഇക്കാര്യത്തി​ൽ പുതുതായി​ ഒന്നും പറയാനി​ല്ല. ആരോപണം ഉയർന്നപ്പോൾത്തന്നെ രാഹുലി​നെ കോൺഗ്രസി​ൽനി​ന്നും നി​യമസഭാ പാർട്ടി​യി​ൽനി​ന്നും സസ്പെൻഡ് ചെയ്തതാണ്. നി​യമം നി​യമത്തി​ന്റെ വഴി​ക്കുപോകട്ടെ.

സണ്ണി​ ജോസഫ്

കെ.പി​.സി​.സി​ പ്രസി​ഡന്റ്

ആ​രോ​പ​ണം​ ​ വ​ന്ന​പ്പോൾ ന​ട​പ​ടി​യെ​ടു​ത്തു രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലിനെതിരെ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​പ്പോ​ഴേ യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യക്ഷ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റു​ക​യും​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്പെ​ൻ​ഡ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ആ​രോ​പ​ണം​ ​വ​ന്നൊ​രാ​ൾ​ക്കെ​തി​രെ​ ​എ​ടു​ക്കാ​നാ​കു​ന്ന​തി​ന്റെ​ ​പ​ര​മാ​വ​ധി​ ​ന​ട​പ​ടി​യാ​ണ് ​കോ​ൺ​ഗ്ര​സ് ​എ​ടു​ത്ത​ത്. രാ​ഹു​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​നി​യ​മം​ ​നി​യ​മ​ത്തി​ന്റെ​ ​വ​ഴി​ക്ക് ​പോ​ക​ട്ടെ.​ ​ കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ എ.​ഐ.​സി.​സി​ ​ജ​ന.​ ​സെ​ക്ര​ട്ട​റി