അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണ്ട
Saturday 29 November 2025 12:18 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റിന് സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ല. നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കിലും എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിനുശേഷം അറിയിച്ചാൽ മതി. എന്നാൽ, നിയമസഭാ വളപ്പിൽ നിന്നോ എം.എൽ.എ ക്വാർട്ടേഴ്സിൽ നിന്നോ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. കുറ്റപത്രം സമർപ്പിക്കാനും അനുമതി ആവശ്യമാണ്.