ശ്രീലേഖയുടെ പോസ്റ്റ് വിവാദമായി;തിരുത്തി

Saturday 29 November 2025 12:19 AM IST

തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ഇത്രനാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയത് പ്രതിക്ക് ഫോൺ ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോയെന്നും ശ്രീലേഖ പോസ്റ്റിൽ ചോദിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽപേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചു. വിവാദമായതോടെ പോസ്റ്റിൽ തിരുത്തൽ വരുത്തി. പൊലീസ് എന്തുകൊണ്ട് സ്വമേധയ കേസ് എടുത്തില്ലെന്നും അതിനെതിരെയാണ് സംസാരിച്ചതെന്നും തിരുത്തി. പരാതി കൊടുക്കാൻ വൈകി എന്നല്ല, മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും മാറ്റി. തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ശ്രീലേഖ.