രേഖകൾ ഹാജരാക്കണം
കൊല്ലം: തെളിവുകളോ രേഖകളോ ഹാജരാക്കുന്നതിലൂടെ പെരുമാറ്റച്ചട്ട ലംഘന പരാതികൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. നിരീക്ഷണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവേ പോസ്റ്റൽ വോട്ടുകൾ ശേഖരിക്കാൻ അനധികൃതമായി ശ്രമിക്കുന്നുവെന്ന പരാതിക്ക് രേഖകളില്ലെന്ന അപര്യാപ്തത ചൂണ്ടിക്കാട്ടി. ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതികളെല്ലാം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ നടപടികളിലൂടെ തീർപ്പാക്കുകയാണ്. പുനലൂർ നഗരസഭയിൽ സ്റ്റേഡിയം വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട യോഗം ചേരേണ്ടതില്ല. തൃക്കോവിൽവട്ടം പഞ്ചായത്തിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ സംസ്ഥാനതല സമിതിക്ക് കൈമാറാനും നിർദേശിച്ചു. എസ്.സുബോധ്, ബി. ജയശ്രീ, എൽ.ഹേമന്ത് കുമാർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.