മെഡിക്കൽ ക്യാമ്പ്

Saturday 29 November 2025 12:26 AM IST

കൊല്ലം: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കിഴക്കനേല സമന്വയ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നാളെ സമന്വയ പാലിയേറ്റീവ് കെയർ സെന്റർ അങ്കണത്തിൽ മെഡിക്കൽ-രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അഡ്വ. വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അസ്ഥിബലക്ഷയ നിർണയ (ബി.എം.ഡി) ടെസ്റ്റ്, ബിപി, ഷുഗർ, ഇ.സി.ജി, നേത്ര പരിശോധന ടെസ്റ്റുകൾ സൗജന്യമായിരിക്കും. തുടർ ചികിത്സ, സർജറി എന്നിവയ്ക്ക് പ്രത്യേക പാക്കേജും ഡിസ്‌കൗണ്ടും ലഭ്യമാണ്. ഫോൺ: 𝟎𝟒𝟕𝟎 𝟐𝟔𝟎𝟐𝟐𝟒𝟖, 𝟐𝟔𝟎𝟐𝟐𝟒𝟗, 𝟖𝟖𝟗𝟏𝟓𝟎𝟕𝟗𝟐𝟎.