ജി.കാർത്തികേയൻ അനുസ്മരണം

Saturday 29 November 2025 12:30 AM IST

കരുനാഗപ്പള്ളി: കമ്മ്യൂണിസ്റ്റ് പാർട്ടിയും ആദ്യകാല നേതാവും മുൻ എം.എൽ.എയുമായിരുന്ന ജി.കാർത്തികേയന്റെ 24-ാമത് ചരമ വാർഷിക ദിനാചരണവും ജി.സ്മാരക പുരസ്കാര സമർപ്പണവും ഡിസംബർ 2ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 8.30ന് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. അനുസ്മരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാവ് പി.കെ.ഗുരുദാസന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം നൽകും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ജി.അനുസ്മരണ പ്രഭാഷണം നടത്തും. പി.എസ്.സുപാൽ എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, യു.ഡി.എഫ് ജില്ലാ കൺവീനർ കെ.സി.രാജൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. ജി. ഫൗണ്ടേഷൻ ചെയർമാൻ ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനാകും.