ഒരു പകൽ ബാക്കി: മിന്നൽ ചാത്തന്നൂർ
പിന്നാലെ കരുനാഗപ്പള്ളി
കൊല്ലം: അഞ്ചലിൽ കൗമാര കലാമാമാങ്കത്തിന്റെ നാല് പകലിരവുകൾ പിന്നിട്ടപ്പോൾ കലാ കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആദ്യ ദിനം മുതൽ ചാത്തന്നൂരും കരുനാഗപ്പള്ളിയുമാണ് കിരീടത്തിനായി മത്സരിക്കുന്നത്. ചാത്തന്നൂർ 740 പോയിന്റുകളുമായി മുന്നേറുമ്പോൾ 733 പോയിന്റുകൾ നേടിയാണ് കരുനാഗപ്പള്ളി പിന്നാലെ പായുന്നത്.
കൊട്ടാരക്കര 690 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്. കൊല്ലം (681), പുനലൂർ (675), അഞ്ചൽ (672), വെളിയം (663), ചടയമംഗലം (642), കുണ്ടറ (630), ശാസ്താംകോട്ട (620), ചവറ (608), കുളക്കട (590) എന്നീ ക്രമത്തിലാണ് പിന്നിലുള്ളവർ. സ്കൂളുകളിൽ ആദ്യദിനം മുതൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെ.എഫ്.കെ.എം.വി എച്ച്.എസ്.എസാണ് മുന്നിൽ. 242 പോയിന്റുകൾ ഇവർ നേടിയപ്പോൾ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് 209 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ശാസ്താംകോട്ട പതാരം എസ്.എം എച്ച്.എസ്.എസ് 184 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുണ്ട്.