രാഹുൽ: പ്രചാരണം ശക്തമാക്കാൻ എൽ.ഡി.എഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനേക്കസിനോടൊപ്പം കോൺഗ്രസിന്റെ ധാർമ്മികത കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചോദ്യം ചെയ്യാൻ എൽ.ഡി.എഫ്. കോൺഗ്രസിൻെ്റ സംരക്ഷണയിൽ രാഹുൽ ഒളിവിൽ കഴിയുകയാണെന്ന ആരോപണം ശക്തമാക്കും. രാഹുലിനെ അനുകൂലിക്കുന്നതിലൂടെ അതിജീവിതയെ അവഹേളിക്കുകയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ അടക്കം ശക്തമാക്കും
രാഹുൽ വിഷയത്തിൽ മറുപടി പറയേണ്ട കോൺഗ്രസിന്റെ വികൃത മുഖമാണ് അനാവരണം ചെയ്യപ്പെട്ടതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റം ചെയ്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നു. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന അഭിപ്രായങ്ങളാണ് കോൺഗ്രസ് നേതാക്കളുടെത്. ദീപാ ദാസ് മുൻഷിയടക്കമുള്ളവർ പരാതിക്കാരിയെ കുറ്റം പറയുകയാണ്. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുൽ പൊതുജീവിതത്തിൽ നിന്ന് മാറി നിരപരാധിത്വം തെളിയിക്കാൻ പ്രേരിപ്പിക്കേണ്ടത് കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു.