ശബരിമല കേസ് വഴി തിരിച്ചുവിടുന്നു: അടൂർപ്രകാശ്
Saturday 29 November 2025 12:56 AM IST
തിരുവനന്തപുരം: ശബരിമല സ്വർണ തട്ടിപ്പ് കേസ് വഴിതിരിച്ചുവിടാനുള്ള സി.പി.എം തന്ത്രമാണ് രാഹുൽമാങ്കൂട്ടത്തിലിനെതിരായ പരാതിയെന്ന് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എം.പി. തിരഞ്ഞെടുപ്പ് കാലങ്ങളിൽ കേസുകൾ ഉയർത്തിവിടുന്നത് സി.പി.എമ്മിന്റെ രീതിയാണ്. കോന്നിയിലും ആറ്റിങ്ങലിലും താൻ മത്സരിക്കുന്ന സമയങ്ങളിൽ ഇത്തരത്തിൽ അവർ കേസുകളുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം കള്ളകേസുകളായിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ഇത് പറയുന്നത്. ഇത്തരം ഇരകളെ എല്ലാക്കാലത്തും സി.പി.എമ്മിന് ലഭ്യമായിട്ടുണ്ട്. രാഹുൽ കേസിൽ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. രാഹുലിനെതിരെ പരാതി വന്നപ്പോൾ എന്തുകൊണ്ട് കെസെടുത്തില്ല. ഇരയെ പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞുവിട്ടതൊക്കെ കഥമെനയലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.