കലോത്സവ വേദികളിലേക്ക് ആസ്വാദക ഒഴുക്ക്

Saturday 29 November 2025 1:38 AM IST

തിരൂർ: കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിലേക്ക് മത്സരങ്ങൾ വീക്ഷിക്കാനായി ഇന്നലെ ആയിരങ്ങൾ ഒഴുകിയെത്തി. ഒന്നാം വേദിയിലും രണ്ടാം വേദിയിലും ഇന്നലെ നടന്ന ഒപ്പന, നാടോടി നൃത്തം, സംഘ നൃത്തം എന്നീ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി തടിച്ചു കൂടിയ കാണികൾക്ക് ഇരിക്കാനിടമില്ലാത്ത അവസ്ഥയായിരുന്നു. തിരൂരിൽ ഏത് കലോത്സവം നടത്തിയാലും നാട്ടുകാർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിത്തീർക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഒഴിവ് ദിവസമല്ലാതായിട്ടു പോലും തടിച്ചു കൂടിയ ജനത്തെ കണ്ട് അതിഥികൾ പോലും അത്ഭുതപ്പെടുന്ന കാഴ്ചയാണ്.കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് അവധിയായതിനാൽ കൂടുതൽ നാട്ടുകാരെത്തി കുരുന്നുകൾക്ക് ആവേശം പകരും.