തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളുടെ വിധി കുറിക്കുക 6.27 ലക്ഷം വോട്ടർമാർ

Sunday 30 November 2025 2:04 AM IST

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 12 നഗരസഭകളിലായി ആകെയുള്ളത് 6,27,559 വോട്ടർമാർ. ഇതിൽ പുരുഷൻമാർ 3,​01,​432ഉം സ്ത്രീകൾ 3,​2​6,​1​12ഉം ആണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാരായി 15 പേരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേരി നഗരസഭയിലാണ്. ഇവിടെ 82,902 വോട്ടർമാരാണുള്ളത്. ഇതിൽ 40,​314 പുരുഷൻമാരും 42,​587 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെയാണിത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് വളാഞ്ചേരി നഗരസഭയിലാണ് ഇവിടെ 34,​177 വോട്ടർമാരാണുള്ളത്. ഇതിൽ 16,​463 പേർ പുരുഷൻമാരും 17,​713 സ്ത്രീകളുമാണ്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമുണ്ട്. വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാമതുള്ള പൊന്നാനി നഗരസഭയിൽ 70,​642 വോട്ടർമാരും (32,​690 പുരുഷൻമാരും 37,​952 സ്ത്രീകളും) മൂന്നാമതുള്ള പരപ്പനങ്ങാടിയിൽ 58,​709 (28,​665 പുരുഷൻമാരും 30,​042 സ്ത്രീകൾ, 2 ട്രാൻസ്‌ജെൻഡർ) വോട്ടർമാരുമുണ്ട്. 10 പേരുള്ള തിരൂർ നഗരസഭയാണ് ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള നഗരസഭ. പരപ്പനങ്ങാടി നഗരസഭയിൽ രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരും പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി നഗരസഭകളിൽ ഓരോ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. പൊന്നാനി, മലപ്പുറം, കോട്ടക്കൽ, നിലമ്പൂർ, താനൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ നഗരസഭകളിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരില്ല.

നഗരസഭ ..........വോട്ടർമാർ........... പുരുഷൻ .................... സ്ത്രീ ...........ട്രാൻസ്‌ജെൻഡർ

തിരൂർ ................46,​643 ...................... 21,​893 ...................... 24,​740 ................... 10

പെരിന്തൽമണ്ണ... 46,​139 ..................... 21736 ....................... 24,​402, ..................1

മലപ്പുറം............... 57,​728 ..................... 27,​981 ...................... 29,​747.................... 0

കോട്ടക്കൽ.......... 40526 ....................19,​269 ........................ 21,​257 ................... 0

നിലമ്പൂർ ............ 38,​496 ................... 18,​147 ........................ 20,​349 ................... 0

താനൂർ ............... 52,​891 .................. 26,​047 ....................... 26,​844.....................0

തിരൂരങ്ങാടി ........ 46,​980 ................. 23,​086 ....................... 23,​894 ................... 0

കൊണ്ടോട്ടി ..........51,​726................... 25,​141 ...................... 26,​585 .................... 0