ആന്റിബയോട്ടിക് സാക്ഷരതാ ബോധവൽക്കരണത്തിന് തുടക്കമായി
മലപ്പുറം: ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്‌ത്രീയമായ ഉപയോഗം ഇല്ലാതാക്കാനായി മരുന്നുഷോപ്പ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും മെഡിക്കൽ ഷോപ്പുകൾ സന്ദർശിച്ചുള്ള ബോധവത്ക്കരണത്തിന് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തെ സമ്പൂർണ്ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.ഷിബുലാൽ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.മാത്യു ജെ.വാളംപറമ്പിൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി.എസ് വിജയകുമാർ എന്നിവരടങ്ങുന്ന ജില്ലാ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി നിർദ്ദേശിച്ചു.