യു.ഡി.എഫ് പ്രകടന പത്രിക
Monday 01 December 2025 1:12 AM IST
കൊച്ചി: കൊച്ചിയെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് നഗരമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന യു.ഡി.എഫിന്റെ പ്രകടനപത്രിക എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രകാശനം ചെയ്തു. മെട്രോ റെയിൽ ലിമിറ്റഡിന് ചുമതല ഏൽപ്പിച്ച അർബൻ മാസ് ട്രാൻസ്പോർട്ട് കമ്പനി രൂപം കൊടുത്ത സമഗ്ര ഗതാഗത പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും. സീറോ വേസ്റ്റ് കൊച്ചി, ബ്രഹ്മപുരത്തെ സി.ബി.ജി പ്ലാന്റ് ശേഷി 300 ടണ്ണാക്കൽ, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം ഉണ്ടാക്കുന്ന പ്ലാന്റ്, ബോട്ട് ജെട്ടിയിലെ 3 ഏക്കർ പുഴ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിവാക്കി മട്ടാഞ്ചേരി ഫോർട്ടുകൊച്ചി റോ-റോ ഫെറി സർവീസ്, തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.