സി​ന്ദൂ​റി​ലൂ​ടെ ഒ​ന്നാ​മ​നാ​യി ഇഷാൻ

Monday 01 December 2025 1:10 AM IST

കൊ​ച്ചി​:​ ​ആ​കാ​ശ​ത്തി​ലൂ​ടെ​ ​പ​റ​ന്നു​വ​രു​ന്ന​ ​ഫൈ​റ്റ​ർ​ ​ജെ​റ്റി​ന്റെ​യും​ ​മ​റ്റും​ ​ശ​ബ്ദം​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​നെ​ ​ആ​ധാ​ര​മാ​ക്കി​ ​വേ​ദി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​ഇ​ഷാ​ൻ​ ​ശ്യാ​മെ​ന്ന​ ​മി​ടു​ക്ക​ൻ​ ​എ​റ​ണാ​കു​ളം​ ​റ​വ​ന്യൂ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​മി​മി​ക്രി​ ​മ​ത്സ​ര​ത്തി​ൽ​ ​നേ​ടി​യ​ത് ​മി​ന്നും​ ​വി​ജ​യം.​ ​നോ​ർ​ത്ത് ​പ​റ​വൂ​ർ​ ​എ​സ്.​എ​ൻ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ഥി​യാ​ണ് ​ഇ​ഷാ​ൻ.​ ​നോ​ർ​ത്ത് ​പ​റ​വൂ​ർ​ ​കൂ​ത്താ​പ്പി​ള്ളി​ ​ശ്യാം​ ​കു​മാ​റി​ന്റെ​യും​ ​ലിം​ ​സി​യു​ടെ​യും​ ​മ​ക​നാ​യ​ ​ഇ​ഷാ​ൻ​ ​കൊ​വി​ഡ് ​കാ​ല​ത്താ​ണ് ​മി​മി​ക്രി​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ക്ലാ​സ് ​ടീ​ച്ച​റാ​യ​ ​ലി​ജി​യും​ ​ഇ​ഷാ​ന്റെ​ ​മാ​താ​പി​താ​ക്ക​ളും​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​തോ​ടെ​ ​ഇ​ഷാ​ൻ​ ​മി​ക​വി​ലേ​ക്ക് ​കു​തി​ച്ചു.​ ​യു​ദ്ധ​ഭൂ​മി​യി​ലെ​ ​ശ​ബ്ദാ​നു​ക​ര​ണ​ത്തി​നൊ​പ്പം​ ​റേ​സിം​ഗ് ​ഫീ​ൽ​ഡും​ ​പ്ര​കൃ​തി​യു​മൊ​ക്കെ​ ​പ​ക​ർ​ത്തി​യാ​ണ് ​ഇ​ഷാ​ൻ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​മി​മി​ക്രി​യി​ൽ​ ​ഒ​ന്നാ​മ​നാ​യ​ത്.