സക്ഷമ കുടുംബ സംഗമം
Monday 01 December 2025 1:16 AM IST
കളമശേരി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സക്ഷമ ജില്ലാ കമ്മിറ്റി നടത്തിയ 'ഭിന്നശേഷി കുടുംബ സംഗമം' ഇടപ്പള്ളി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രമാ രഘുനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ.സി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുന്ദരം, സംസ്ഥാന സമിതിയംഗം മിനി രാജേന്ദ്രൻ, താലൂക്ക് പ്രസിഡന്റ് ബിനീഷ, മഹിളാ പ്രമുഖ് ദീപാ സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സിന്ധു കെ.സി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എം.ബി.സുധീർ, ആർ.പ്രസാദ്, ഹരി ഇടത്തല , അനിൽകുമാർ, നിതാര കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.