ക്യാൻസർ അതിജീവന സംഗമം

Monday 01 December 2025 1:19 AM IST

കൊച്ചി: ആൻസ്വേഴ്‌സ് ഒഫ് കാൻസർ ഫൗണ്ടേഷനും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്യാൻസർ സർവൈവർ മീറ്റിൽ മനോധൈര്യം കൊണ്ട് കാൻസറിനെ അതിജീവിച്ചവരും അതേ പാതയിലൂടെ സഞ്ചരിക്കുന്നവരും ഒത്തുചേർന്നു. എം.ഇ.എസ് സെക്രട്ടറി കെ.എ. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. സർവൈവർ മീറ്റ് പ്രോഗ്രാം ചെയർമാൻ എം. എസ്. അബ്ദുൽ റൗഫ് അദ്ധ്യക്ഷത വഹിച്ചു. സർവൈവർ സ്റ്റോറി ജേതാക്കൾക്ക് സിനി ആർട്ടിസ്റ്റ് ശരത് സഭ, ഫിലിം എഡിറ്റർ സോണി വർഗീസ് ചേർന്ന് പുരസ്‌കാരം നൽകി. ഓങ്കോളസ്റ്റ് ഡോ. അജു മാത്യു, ഡോ. റോജ ജോസഫ് എന്നിവർ ക്ലാസ് എടുത്തു.