വേദികൾ കീഴടക്കി ഡോ. കൊല്ലം കെ.ആർ. പ്രസാദിന്റെ 'ശാകുന്തളം'
Monday 01 December 2025 12:17 AM IST
കൊല്ലം : ഡോ. കൊല്ലം കെ.ആർ.പ്രസാദ് അണിയിച്ചൊരുക്കിയ നൃത്തനാടകം 'ശാകുന്തളം' വേദികൾ കീഴടക്കി മുന്നേറുന്നു. മഹാകവി കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളത്തിന്റെ പുനർവായനയാണ് ശാകുന്തളം നൃത്തരൂപം. ഫ്രാൻസിസ് ടി.മാവേലിക്കരയുടെ രചന സ്റ്റേജിന്റെ പരിമിതികൾ ഭേദിച്ച് സിനിമയെ വെല്ലുന്ന രീതിയിലാണ് കെ.ആർ.പ്രസാദ് സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തനാടകരംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി മുഹൂർത്തങ്ങൾ ശാകുന്തളത്തിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകൾ സമാസമം ചേർത്ത്, ഒട്ടും അധികപ്പറ്റില്ലാതെയാണ് ശാകുന്തളത്തിന്റെ നിർമ്മിതി. നൃത്തനാടകം (ബാലെ) എന്ന കലാരൂപത്തിന് പ്രേക്ഷക മനസുകളിലുണ്ടായിരുന്ന സങ്കല്പം അപ്പാടെ മാറ്റിമറിച്ചയാളാണ് ഡോ. കൊല്ലം കെ.ആർ.പ്രസാദ്.