കെ.എസ്.ഒ.എസ് സംസ്ഥാന ഭാരവാഹികൾ
കൊല്ലം: നേത്ര ശസ്ത്രക്രിയാവിദഗ്ദ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ദൃഷ്ടി 25 കൊല്ലം ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ കെ.എസ്.ഒ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ.ബി.ജയപ്രസാദ് അദ്ധ്യക്ഷനായി. പ്രശസ്ത നേത്ര ശസ്ത്രക്രിയാവിദഗ്ദ്ധൻ ഡോ. പി.ജെ.തോമസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. സംഘാടക സമിതി സെക്രട്ടറി ഡോ. അനീഷ് മാധവൻ, സംഘാടക സമിതി ട്രഷറർ ഷൈനി നെപ്പോളിയൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. രാജീവ് സുകുമാരൻ (പ്രസിഡന്റ്), ഡോ. ഒ.യു.മല്ലിക (സെക്രട്ടറി), അനീറ്റ ജബ്ബാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൊല്ലം ഒഫ്താൽമിക് അസോസിയേഷനും ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബും പത്തനംതിട്ട ഒഫ്താൽമിക് സൊസൈറ്റിയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.