ശിവഗിരി:മേഖലാതല മത്സരങ്ങൾ സമാപിച്ചു

Monday 01 December 2025 12:23 AM IST

ശിവഗിരി:93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 8 കേന്ദ്രങ്ങളിലായി നടന്ന മേഖലാതല കലാസാഹിത്യമത്സരങ്ങൾ സമാപിച്ചു. പദ്യoചൊല്ലൽ,ഉപന്യാസരചന,പ്രസംഗം (മലയാളം,ഇംഗ്ലീഷ്) എന്നീ മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്.ശിവഗിരി കലാസാഹിത്യ മത്സരകമ്മിറ്റി ചെയർമാൻ ഡോ.അജയൻ പനയറ,വർക്കിംഗ് ചെയർമാന്മാരായ പുത്തൂർ ശോഭനൻ, ഷോണി.ജി.ചിറവിള തുടങ്ങിയവരാണ് മത്സരങ്ങൾക്ക് നേതൃത്വം നല്കിയത്.സംസ്ഥാനതല ഫൈനൽ മത്സരം ഡിസംബർ 26,27,28 തീയതികളിൽ ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു.