പഴശ്ശി സ്മൃതിസംഗമം സംഘടിപ്പിച്ചു

Monday 01 December 2025 12:16 PM IST
എ.കെ.വിജയൻ പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കുറ്റ്യാടി: കുറ്റ്യാടി വീര പഴശ്ശി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കേരളവർമ്മ പഴശ്ശി രാജ സ്മൃതി സംഗമം നടത്തി. കുറ്റ്യാടിയിലെ പഴശ്ശിയുടെ ഓർമ്മകൾ ഉറങ്ങുന്ന സ്ഥലം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നും അവിടെയുള്ള കെട്ടിടങ്ങളും മറ്റ് നിർമാണങ്ങളും മ്യൂസിയമായി സംരക്ഷിച്ചിട്ട് നിലനിർത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. എ.കെ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ അഭിലാഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രദീപൻ, ഇ.കെ ബാബു പ്രസംഗിച്ചു. കെ.പി കണാരൻ പുഷ്പാർച്ചനയും നടത്തി. ബിജു എം.പി, മിഥുൻ മനോജ്, വി സുനേഷ്, കെ.പി സന്ദീപ്, രാഹുൽ കോട്ടൂര്, സൗദാമിനി നേതൃത്വം നൽകി.