എ.ബി.വി.പി.ക്ക് 77 ലക്ഷം അംഗങ്ങൾ
തിരുവനന്തപുരം:സംഘപരിവാർ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിക്ക് 77ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് ഇന്നലെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആരംഭിച്ച സംഘടനയുടെ ദേശീയ സമ്മേളന റിപ്പോർട്ടിൽ അറിയിച്ചു.76, 98,448 അംഗ സംഖ്യയുമായി എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായത് വലിയ അഭിമാനമാണെന്ന് ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഓരോ കൈയിലും വൈദഗ്ധ്യവും ഓരോ മനസ്സിലും ആത്മവിശ്വാസവും ഓരോ ഹൃദയത്തിലും ഭാരതവും ഉണ്ടാകുമ്പോൾ അത് ഒരു വികസിത ഭാരതത്തിന്റെ യഥാർത്ഥ ചിത്രമാകുമെന്ന് സോമനാഥ് പറഞ്ഞു.എബിവിപി അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി, ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, സ്വാഗത സമിതി അധ്യക്ഷൻ കമൽ ഗൻശാല, ജനറൽ സെക്രട്ടറി രമേശ് ഘരിയ, എബിവിപി ദേശീയ സെക്രട്ടറി ക്ഷമ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.