രാജയോഗ ഭവൻ റിട്രീറ്റ് സെന്റർ

Monday 01 December 2025 1:53 AM IST

നെ​ടു​മ്പാ​ശേ​രി​:​ ​പ്ര​ജാ​പി​താ​ ​ബ്ര​ഹ്മ​കു​മാ​രീ​സ് ​ഈ​ശ്വ​രീ​യ​ ​വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ൽ​ ​രാ​ജ​യോ​ഗ​ ​ഭ​വ​ൻ​ ​റി​ട്രീ​റ്റ് ​സെ​ന്റ​റി​ന്റെ​ 13​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​ആ​ദ്ധ്യാ​ത്മി​ക​ ​സൗ​ഹൃ​ദ​ ​സം​ഗ​മം​ ​അ​ൻ​വ​ർ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 101​ ​വ്യ​ക്തി​ക​ൾ​ ​ദീ​പ​ങ്ങ​ൾ​ ​തെ​ളി​ച്ചു.​ ​ബ്ര​ഹ്മാ​കു​മാ​രി​സ് ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​രാ​ജ​യോ​ഗി​നി​ ​ബ്ര​ഹ്മാ​കു​മാ​രി​ ​രാ​ധാ​ജി​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​എ.​വി.​ ​സു​നി​ൽ,​ ​ജ​യ​ ​മു​ര​ളീ​ധ​ര​ൻ,​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ശ്രീ​മൂ​ല​ന​ഗ​രം​ ​മോ​ഹ​ൻ,​​​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ​ ​സ്വാ​മി​ ​ബ്ര​ഹ്മ​ ​പ​രാ​ന​ന്ദ,​ ​ഡോ.​ ​മാ​ഹി​ൻ​ ​അ​ഹ​മ്മ​ദ് ​റ​ബ്ബാ​നി,​ ​ഫാ.​ ​മ​നീ​ഷ് ​ജെ​രാ​ൾ​ഡ് ​എ​ന്നി​വ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ശാ​ന്തി​സ​ന്ദേ​ശ​യാ​ത്ര​ ​കോ​വി​ൽ​ ​ട്ര​സ്റ്റ്‌​ ​ചെ​യ​ർ​മാ​ൻ​ ​പി.​വി.​ ​ഗോ​പ​കു​മാ​ർ​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.