വിദ്യാധിരാജയ്ക്ക് അഭിമാന നേട്ടം
Monday 01 December 2025 1:53 AM IST
ആലുവ: ജില്ലാ സ്കൂൾ കലോത്സവത്തിൽ വീണ്ടും ആലുവ വിദ്യാധിരാജാ സ്‌കൂൾ അഭിമാന നേട്ടം കൈവരിച്ചു. വിധികർത്താവിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു മത്സരം മാറ്റിവതോടെ ജില്ലാ ബെസ്‌റ്റ് സ്‌കൂൾ പോരാട്ടത്തിൽ 301 പോയിന്റുകളോടെ ആലുവ വിദ്യാധിരാജയും എറണാകുളം സെന്റ് തെരേസാസും ഒപ്പത്തിനൊപ്പമാണ്. ഡിസംബർ രണ്ടിന് നടക്കുന്ന അവസാനമത്സരത്തിന് ശേഷം ബെസ്‌റ്റ് സ്‌കൂളിനെ പ്രഖ്യാപിക്കും. ഹൈസ്ക്കൂൾ വിഭാഗത്തിൽ 93 പോയിന്റുകളോടെ വിദ്യാധിരാജ സ്‌കൂൾ ചാമ്പ്യന്മാരായി. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 60 പോയിന്റുകളോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ചാമ്പ്യന്മാരുമായി. സമാപന സമ്മേളനത്തിൽ സ്കൂൾ അധികൃതരും അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.