എൽ.ഡി.എഫ് വികസന രേഖ
Monday 01 December 2025 1:53 AM IST
കളമശേരി: കളമശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത സംവിധാനമൊരുക്കുമെന്ന വാഗ്ദാനവുമായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക 'വികസനരേഖ' പ്രകാശനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം എസ്. രമേശൻ അദ്ധ്യക്ഷനായി. വ്യവസായ പ്രമുഖർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നിവരുടെ യോഗമാണ് വികസനരേഖക്ക് രൂപം നൽകിയത്. ഒളിമ്പ്യൻ മേഴ്സി കുട്ടൻ, കെ. ബി. വർഗീസ്, വി. എ. സക്കീർ ഹുസൈൻ, ഡോ.ആർ ശശിധരൻ, ഡോ.സി എ ബാബു, ഡോ.കെ അജിത, ടി. എസ്. ജോൺ, എ. എം ജമാൽ തുടങ്ങിയവർ സംസാരിച്ചു.