സോഫ്‌റ്റ്‌വെയർ നവീകരണം 323 ഇന്ത്യൻ വിമാനങ്ങളിൽ

Monday 01 December 2025 12:19 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ എയർലൈനുകൾ ഉപയോഗിക്കുന്ന എയർബസ് എ-320 വിഭാഗത്തിൽപ്പെട്ട 323 വിമാനങ്ങളിൽ സോഫ്‌റ്റ്‌വെയർ നവീകരണം നടത്തിയതായി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) അറിയിച്ചു.

ഇൻഡിഗോയുടെ 200, എയർ ഇന്ത്യയുടെ 100, എയർ ഇന്ത്യ എക്സ് പ്രസിന്റെ 23 വിമാനങ്ങളിലാണിത്. ഇന്നലെ പുലർച്ചെയോടെ നടപടികൾ പൂർത്തിയാക്കി.

ഇന്ത്യയിലെ 338 എ 320 വിമാനങ്ങളിലാണ് നവീകരണം തീരുമാനിച്ചിരുന്നത്. എയർഇന്ത്യയുടെ ഒൻപതു വിമാനങ്ങളിൽ ആവശ്യമില്ലെന്ന് പിന്നീട് കണ്ടെത്തി. നാല് എയർഇന്ത്യാ വിമാനങ്ങളും എയർ ഇന്ത്യ എക്സ് പ്രസിന്റെ രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണിയിലാണ്.

യാ​ത്ര​ക്കാ​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത​ ​വി​ധ​മാ​ണ് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ന​വീ​ക​ര​ണം​ ​ന​ട​ത്തി​യ​തെ​ന്നും​ ​ഒ​രു​ ​സ​ർ​വീ​സ് ​പോ​ലും​ ​റ​ദ്ദാ​ക്കി​യി​ല്ലെ​ന്നും​ ​ഇ​ൻ​ഡി​ഗോ​ ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം​ ​യാ​ത്ര​ക്കാ​ർ​ ​യാ​ത്ര​ ​പു​റ​പ്പെ​ടും​ ​മു​ൻ​പ് ​വി​മാ​ന​ങ്ങ​ളു​ടെ​ ​സ​മ​യം​ ​വെ​ബ്സൈ​റ്റ്,​ ​കോ​ൾ​ ​സെ​ന്റ​ർ​ ​വ​ഴി​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​എ​യ​ർ​ഇ​ന്ത്യ​ ​വ്യ​ക്ത​മാ​ക്കി.

ഒക്‌ടോബർ 30ന് മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനം സൗരവികിരണങ്ങളേറ്റ് സോഫ്‌റ്റ്‌വെയറിൽ തകരാർ സംഭവിച്ച് അപ്രതീക്ഷിതമായി താഴോട്ട് വന്നിരുന്നു. പത്ത് യാത്രക്കാർക്ക് പരിക്കേറ്റു. ഇതോടെ എല്ലാ എ 320 വിമാനങ്ങളിലും സോഫ്‌റ്റ്‌വെയർ നവീകരണം നടത്താൻ എയർബസ് കമ്പനി തീരുമാനിക്കുകയായിരുന്നു. ലോകത്തെ 6,500-ലധികം വിമാനങ്ങൾ നവീകരണത്തിന് വിധേയമാക്കി.