കഥാപ്രസംഗകല മനുഷ്യനെ ഉന്നതിയിലെത്തിച്ചു: സ്വാമി സത്യാനന്ദതീർത്ഥ

Monday 01 December 2025 1:45 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ച കഥാപ്രസംഗകല മനുഷ്യനെ കലാപരമായും സാംസ്കാരികപരമായും ഉന്നതിയിലെത്തിക്കാൻ സഹായിച്ചെന്ന് സ്വാമി സത്യാനന്ദതീർത്ഥ. ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ കലാപരിപോഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്ന കഥാപ്രസംഗ ശതാബ്‌ദി പ്രതിമാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. കാഥികൻ ഇരവിപുരം ഭാസി അനുസ്മരണ പ്രഭാഷണം അഡ്വ. കെ. പി. സജിനാഥ് നിർവഹിച്ചു. കവി പ്രദീപ് വാണിയകാല,എം.ജി സുനിൽ,രമണൻ ബി കോവൂർ,വിജയകുമാരി,ശരവണൻ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ ഷോണി.ജി.ചിറവിള സ്വാഗതവും കൺവീനർ അജയകുമാർ.എസ്.കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.