ശബരിമല സ്വർണക്കൊള്ള, റിപ്പോർട്ട് കിട്ടിയാൽ നടപടി: ഗോവിന്ദൻ

Monday 01 December 2025 11:58 PM IST

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി നടപടിയെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നുംഹകാലിക്കറ്റ് പ്രസ് ക്ളബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

പത്മകുമാർ എം.എൽ.എയോ ജനപ്രതിനിധിയോ അല്ല. ആരായാലും തെറ്റിന് കൂട്ടുനിൽക്കില്ല. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരെയും പാർട്ടി പിന്തുണയ്ക്കില്ല. പ്രതി ചേർത്താൽ ഉടനെ നടപടിയെടുക്കണമെന്നില്ല. പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തതു പോലുള്ളതല്ല, ശരിയായ നടപടിയെടുക്കും. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ധൃതി പിടിച്ചുള്ള നടപടിക്ക് സി.പി.എമ്മിനെ കിട്ടില്ല.

എസ്.ഐ.ടി അന്വേഷണം നല്ലരീതിയിൽ നടക്കുന്നതിനാലാണ് കോൺഗ്രസ് ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത്..

രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ വിരുദ്ധാഭിപ്രായമാണ്. അതാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ വന്നത്. രാഹുലിനെ സംരക്ഷിക്കുന്നവർ കോൺഗ്രസിലുണ്ട്. ഒളിപ്പിക്കുന്നതും അവരാണ്. ചില മാദ്ധ്യമങ്ങളും സഹായിക്കുന്നുണ്ട്. പൊലീസിന് പരിമിതിയുണ്ടെങ്കിലും വെെകാതെ പിടി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക​ട​കം​പ​ള്ളി​യെ​യും വാ​സ​വ​നെ​യും​ ​ചോ​ദ്യം ചെ​യ്യ​ണം: ചെ​ന്നി​ത്തല

ആ​ല​പ്പു​ഴ​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ൻ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​യും​ ​നി​ല​വി​ലെ​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​നെ​യും​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു. ദേ​വ​സ്വം​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത് ​ന​ല്ല​ ​കാ​ര്യം.​ ​ബോ​ർ​ഡ് ​വി​ചാ​രി​ച്ചാ​ൽ​ ​മാ​ത്രം​ ​കൊ​ള്ള​ ​ന​ട​ക്കി​ല്ല.​ ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​രെ​യും​ ​ചോ​ദ്യം​ ​ചെ​യ്യ​ണം.​ ​ശ​ബ​രി​മ​ല​യി​ലെ​ ​പ​ല​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ളും​ ​ഭ​ക്ത​രെ​ ​വേ​ദ​നി​പ്പി​ക്കു​ന്നു.​ ​ഭ​ക്ത​ന്റെ​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​മാ​യ​ ​ദ​ക്ഷി​ണ​ ​പോ​ലും​ ​അ​ടി​ച്ചു​ ​മാ​റ്റി​യാ​ണ് ​അ​ഴി​മ​തി​ ​ന​ട​ത്തി​യ​ത്.​ ​കൊ​ള്ള​യ്ക്ക് ​പ​ച്ച​ക്കൊ​ടി​ ​വീ​ശി​യ​വ​രെ​യും​ ​പി​ടി​ ​കൂ​ട​ണം. രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​വി​ഷ​യ​ത്തി​ൽ​ ​കൃ​ത്യ​മാ​യ​ ​ന​ട​പ​ടി​യെ​ടു​ത്തു.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്തി.​ ​രാ​ഹു​ലി​നെ​തി​രെ​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യെ​ന്നൊ​ന്നും​ ​പ​റ​യു​ന്നി​ല്ല.​ ​രാ​ഹു​ലി​ന് ​അ​നു​കൂ​ല​മാ​യി​ ​വീ​ക്ഷ​ണം​ ​പ​ത്രം​ ​എ​ഡി​റ്റോ​റി​യ​ൽ​ ​എ​ഴു​തി​യ​ത് ​ശ​രി​യാ​യ​ ​നി​ല​പാ​ട​ല്ല.​ ​പ​ത്ര​ത്തി​ന്റെ​ ​എം.​ഡി​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​ഒ​രു​ ​അ​തി​ജീ​വി​ത​യെ​യും​ ​അ​പ​മാ​നി​ച്ചി​ട്ടി​ല്ല.​ ​സ​ന്ദീ​പ് ​വാ​ര്യ​ർ​ ​അ​തി​ജീ​വി​ത​യെ​ ​തി​രി​ച്ച​റി​യും​ ​വി​ധം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി​യ​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​യ​ ​രാ​ഷ്ട്രീ​യ​ ​ത​രം​ഗ​മു​ണ്ടെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.