കലാമേള സമാപിച്ചു
Monday 01 December 2025 1:07 AM IST
അലനല്ലൂർ: എടത്തനാട്ടുകര ദാറുൽ ഖുർആൻ സ്‌കൂൾ ഓഫ് ഖുർആൻ സെന്റർ സംഘടിപ്പിച്ച 'അൽ ഇത്ഖാൻ' കലാമേള സമാപിച്ചു. എടത്തനാട്ടുകര ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ടി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.അഹമ്മദ് ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ഇബ്നു സലീം, സലാം സുറുമ, ടി.സക്കീർ മൗലവി കാപ്പുപറമ്പ്, ടി.പി.നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീ സ്‌കൂൾ മുതൽ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു.