ദിശ കലാപരിശീലനം
Monday 01 December 2025 1:08 AM IST
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദിശ കലാ പരിശീലന ക്യാമ്പ് ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ അദ്ധ്യക്ഷനായി. ശാന്തകുമാരൻ, കേരള ലളിത കലാ അക്കാദമി അംഗം എ.പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു. ചിത്രകാരായ പി.എസ്.ജലജ, കെ.സുധീഷ്, സുനിൽ വല്ലാർപാടം, എം.എൻ.ഹരിമുരളി എന്നിവരാണ് പരിശീലകർ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 130ൽ അധികം കുട്ടികൾ പങ്കെടുക്കുന്നു.