ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്ക്
Monday 01 December 2025 1:08 AM IST
മൂലമറ്റം: വിനോദ സഞ്ചാരികളായ കുട്ടികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ച് മറിഞ്ഞു 12 പേർക്ക് പരുക്ക്. കൊല്ലം സ്വദേശികളായ ട്യൂഷൻ സെന്റർ വിദ്യാർത്ഥികൾ ഇടുക്കി സന്ദർശിച്ച ശേഷം തിരികെ മടങ്ങുമ്പോൾ കുരുതിക്കളത്തിന് സമീപമുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 ഓടെയായിരുന്നു സംഭവം. 14 കുട്ടികൾ ഉണ്ടായിരുന്നു. ഇതിൽ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ വണ്ടിയിൽ കുരുങ്ങിപോയിരുന്നു. തുടർന്ന് കുളമാവ് - കാഞ്ഞാർ പൊലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി വടം കെട്ടിവലിച്ച് വണ്ടിയുടെ ബോഡി അകത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.