തൃക്കാർത്തിക മഹോത്സവം

Monday 01 December 2025 1:10 AM IST

കൊട്ടാരക്കര: നെല്ലിക്കുന്നം തൃക്കല്ലമൺ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും പൊങ്കാലയും 3, 4 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി കോക്കുളത്ത് മഠത്തിൽ മാധവര് ശംഭു പോറ്റിയുടെയും ക്ഷേത്രം മേൽശാന്തി നീലമനയിൽ ശങ്കരനാരായണ ശർമ്മയുടെയും മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 3ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7ന് കൈകൊട്ടിക്കളി, 9ന് ഭാരതക്കളി. 4ന് രാവിലെ 6.30ന് തൃക്കാർത്തിക നേർച്ച പൊങ്കാല, 7.30ന് കാവിൽ നൂറും പാലും, ഉച്ചക്ക് 12.30ന് കാർത്തിക സദ്യ. വൈകിട്ട് 4ന് കെട്ടുകാഴ്ച, 5.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 6ന് തൃക്കാർത്തിക ദീപകാഴ്ച, 6.30ന് ദീപാരാധന. രാത്രി 8ന് കളമെഴുത്തും പാട്ടും, 8.45ന് എഴുന്നെള്ളത്തും വിളക്കും താലപ്പൊലിയും, 9.30ന് നാടൻപാട്ടും ദൃശ്യ വിസ്മയവും.