ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് പ്രൈവറ്റ് സെക്രട്ടറിയുടെ ഇ മെയിലിൽ

Monday 01 December 2025 12:19 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പാളയം സൗത്ത് ഇന്ത്യൻ ബാങ്കിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും വട്ടംചുറ്റിച്ച് ബോംബ് ഭീഷണി സന്ദേശം എത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ് നിരവധി കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ടെങ്കിലും ഇതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.